ചെന്നൈ: തമിഴ്‌നാട്ടിലെ വ്യാജമദ്യ ദുരന്തത്തില്‍ മരണസംഖ്യ 21 ആയി. ചെങ്കല്‍പേട്ടില്‍ രണ്ടു പേരും വിഴിപ്പുരത്ത് ഒരാളും കൂടി മരിച്ചു. ചെങ്കല്‍പേട്ട സ്വദേശികളായ തമ്പി, ശങ്കര്‍ എന്നിവരും വിഴിപ്പുരത്ത് ശരവണന്‍ എന്നയാളുമാണ് മരിച്ചത്. മദ്യ ദുരന്തത്തില്‍ 36 പേര്‍ ചികിത്സയിലാണ്.
അപകടവുമായി ബന്ധപ്പെട്ട് 2466 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2461 പേര്‍ അറസ്റ്റിലായിട്ടുണ്ട്. 21,611 ലീറ്റര്‍ വ്യാജമദ്യം കണ്ടെത്തി നശിപ്പിച്ചു. 17,031 കുപ്പി വിദേശമദ്യവും പിടികൂടി. വ്യാജമദ്യവും ഗുട്കയും ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്തതിനാണ് കേസ്.