തിരുവനന്തപുരം: വേനല്‍മഴ കുറഞ്ഞതോടെ ഇടവേളക്ക് ശേഷം കേരളം വീണ്ടും കനത്തചൂടിലേക്ക്. ഇന്നലെ കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ താപനില രണ്ട് മുതല്‍ നാല് ഡിഗ്രിവരെ ഉയര്‍ന്നിരുന്നു. ഈ നിലയില്‍ ചൂട് ഇനിയും കൂടിയേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.
താപസൂചികപ്രകാരം കേരളത്തില്‍ ചിലസ്ഥലങ്ങളില്‍ യഥാര്‍ഥത്തില്‍ അനുഭവപ്പെടുന്ന ചൂട് 46 മുതല്‍ 55 ഡിഗ്രിവരെയാണ്. താപനിലയോടൊപ്പം അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവുകൂടി ചേരുന്നതാണ് താപസൂചിക. കേരളത്തില്‍ മിക്കയിടങ്ങളിലും ഇപ്പോള്‍ 60 ശതമാനത്തിന് മുകളിലാണ് അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ്.
താപസൂചിക വ്യക്തമാക്കുന്ന ഭൂപടത്തില്‍ കേരളത്തില്‍ രണ്ട് നിറങ്ങളാണ് നല്‍കിയിരിക്കുന്നത്. മഞ്ഞയും ഓറഞ്ചും. മഞ്ഞനിറമുള്ള പ്രദേശങ്ങളില്‍ യഥാര്‍ഥത്തില്‍ അനുഭവപ്പെടുന്ന ചൂട് 35 മുതല്‍ 45 ഡിഗ്രിവരെയാണ്. ഓറഞ്ചുനിറത്തിലുള്ള പ്രദേശങ്ങളില്‍ 46 മുതല്‍ 55 വരെയും. ഈമാസം 19 വരെയും താപസൂചികയില്‍ വലിയമാറ്റമുണ്ടാകില്ലെന്നാണ് പ്രവചനം. എന്നാല്‍ 20 മുതല്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്.