പാലക്കാട്: പാലക്കാട് സ്വദേശിയായ യുവാവിനെ നിര്‍ബന്ധിച്ച് ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തിയതായി പരാതി. പാലക്കാട് ചിറ്റൂര്‍ സ്വദേശിയായ സുജിത്ത് എന്ന യുവാവും കുടുംബവുമാണ് നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്.
മലപ്പുറം മഞ്ചേരിയില്‍ ഉള്ള ഒരു തുണിക്കടയില്‍ ജോലി ചെയ്യവേ ഫസീല എന്ന യുവതിയുമായി സുജിത്ത് പ്രണയത്തിലായി. തന്നെ വിവാഹം കഴിക്കണമെങ്കില്‍ മതം മാറണമെന്ന് യുവതി ആവശ്യപ്പെട്ടതായി യുവാവ് ആരോപിക്കുന്നു. അല്ലാത്തപക്ഷം പേരെഴുതിവച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.
ഇതോടെ മതം മാറാന്‍ യുവാവ് തയ്യാറായി. ഇതിനായി മഞ്ചേരിയിലുള്ള ഒരു സ്ഥാപനത്തില്‍ എത്തിക്കുകയും മൂന്ന് മാസക്കാലം ഇവിടെ മതകാര്യങ്ങള്‍ പഠിക്കുന്നതിനും മറ്റുമായി താമസിക്കുകയും ചെയ്തു. ഇവിടെ വെച്ച് യുവാവിന് ചേലാ കര്‍മ്മവും നടത്തി.
യുവതിയെ വിവാഹം ചെയ്യുന്നതിനായി പേര് മാറ്റി മുഹമ്മദ് റംസാന്‍ എന്നാക്കി. ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെ രേഖകള്‍ തിരുത്തി. ഇതിനിടെ മകനെ കാണാതായതായി സുജിത്തിന്റെ വീട്ടുകാര്‍ മഞ്ചേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മലപ്പുറത്തുള്ള മതപഠന കേന്ദ്രത്തില്‍ ആയിരുന്നു ഈ സമയം യുവാവ് കഴിഞ്ഞിരുന്നത്.
യുവതിയുടെ ബന്ധുക്കള്‍ എന്ന് പരിചയപ്പെടുത്തിയവരാണ് യുവാവിനെ വിവിധ സ്ഥലങ്ങളിലായി മാറ്റി പാര്‍പ്പിച്ചത്. തിരികെ മലപ്പുറത്തെത്തിയെങ്കിലും മതപഠനത്തിന് പോകാന്‍ യുവാവ് തയ്യാറായില്ല. ഇതോടെ യുവതിയുടെ ഉമ്മയും പരിചയമില്ലാത്ത ചിലരും തന്നെ നിരന്തരം മര്‍ദ്ദിച്ചുവെന്നാണ് യുവാവ് ആരോപിക്കുന്നത്.