ന്യൂഡല്‍ഹി: ചാരപ്രവര്‍ത്തനം നടത്തിയെന്ന കേസില്‍ മാധ്യമപ്രവര്‍ത്തകനും നാവികസേന മുന്‍ കമാന്‍ഡറും അറസ്റ്റില്‍. ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റായ വിവേക് രഘുവന്‍ഷിയെയും നാവികസേന മുന്‍ കമാന്‍ഡര്‍ ആശിഷ് പഠക്കിനെയുമാണ് സിബിഐ അറസ്റ്റ് ചെയ്തത്.
ഡിആര്‍ഡിഒ, സൈന്യം എന്നിവയുമായി ബന്ധപ്പെട്ട പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. കേസുമായി ബന്ധപ്പെട്ട് 12 ഇടങ്ങളില്‍ സിബിഐ പരിശോധന നടത്തിയിരുന്നു.
ചാരപ്രവര്‍ത്തി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയിലെ ശാസ്ത്രജ്ഞനായ പ്രദീപ് കുരുല്‍ക്കറെ വിരുദ്ധസേന ഏതാനും ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഡിആര്‍ഡിഒയുടെ വിശ്രാന്ദ് വാഡിയിലുള്ള പ്രീമിയര്‍ സിസ്റ്റംസ് എഞ്ചിനീയറിങ് വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഡയറക്ടറായിരുന്നു പ്രദീപ് കുരുല്‍ക്കര്‍. പാക്കിസ്ഥാന്‍ ഏജന്‍സി ഹണി ട്രാപ്പില്‍ കുടുക്കി പ്രദീപ് കുരുല്‍ക്കറിനെ ഉപയോഗിക്കുകയായിരുന്നു എന്നാണ് വിശദീകരണം.