പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കെഎസ് ഇ ബിയുടെ ബാദ്ധ്യത കൂടുകയാണെന്നും ജനങ്ങള്‍ക്ക് അധിക ബാധ്യതയുണ്ടാകുന്ന രീതിയിലുള്ള വര്‍ധനവുണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര നയം തിരിച്ചടിയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം വൈദ്യുതി നിരക്ക് 6.6% വര്‍ധിപ്പിച്ചിരുന്നു.
വരവും ചെലവും നോക്കി റെഗുലേറ്ററി കമ്മീഷനാണ് നിരക്ക് വര്‍ധനവ് തീരുമാനിക്കേണ്ടത്. വൈദ്യുതി നിരക്ക് വലിയ രീതിയില്‍ വര്‍ധിക്കാന്‍ സാധ്യതയില്ലെന്നാണ് തനിക്ക് തോന്നുന്നത്. പത്തൊന്‍പതിനായിരം കോടിയോളം നഷ്ടത്തിലാണ്. അത് കുറച്ചുകൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
അതുപോലെ തന്നെ കേന്ദ്ര സര്‍ക്കാരിന്റെ ഒരു നയവും വിഷമമുണ്ടാക്കുന്നുണ്ട്. ഇറക്കുമതി കല്‍ക്കരി ഉപയോഗിക്കണമെന്നൊരു നയമെടുക്കുമ്പോള്‍ റെഗുലേറ്ററി കമ്പനി തന്നെ വില നിശ്ചയിക്കുകയാണ്. അത് കഴിഞ്ഞിട്ടേ റെഗുലേറ്ററി കമ്മീഷന് അധികാരമുള്ളൂ. അതുകൊണ്ടാണ് ചാര്‍ജ് വര്‍ധനവ് ഇത്രയും വരുന്നതെന്നും അദ്ദേഹം പറഞ്ഞു.