കൊച്ചി: മാലിന്യ സംസ്‌കരണ വിഷയത്തില്‍ തൃക്കാക്കര നഗരസഭയും കൊച്ചി കോര്‍പ്പറേഷനും തുറന്ന പോരിലേക്ക്. ബ്രഹ്മപുരത്തേയ്ക്കുള്ള കോര്‍പ്പറേഷന്റെ മാലിന്യ ലോറികള്‍ തൃക്കാക്കര നഗരസഭ ഭരണ സമിതി തടഞ്ഞു. നഗരസഭയിലെ മാലിന്യവും ബ്രഹ്മപുരത്തേയ്ക്ക് കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന് ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ ആവശ്യപ്പെട്ടു.
തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്റെ നേതൃത്വത്തിലാണ് രാവിലെ ചെമ്പുമുക്കില്‍ കോര്‍പ്പറേഷന്റെ രണ്ട് മാലിന്യ ലോറികള്‍ തടഞ്ഞത്. കോടതി ഉത്തരവ് ലംഘിച്ചാണ് ലോറികള്‍ ബ്രഹ്മപുരത്തേയ്ക്ക് കൊണ്ടു പോകുന്നതെന്നാണ് ആക്ഷേപം.
എന്നാല്‍ വണ്ടി തടഞ്ഞത് രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണെന്നാണ് കോര്‍പ്പറേഷന്‍ മേയര്‍ എം. അനില്‍കുമാര്‍ പ്രതികരിച്ചു
തീ പിടിത്തത്തിന് ശേഷം ബ്രഹ്മപുരത്തേക്ക് തൃക്കാക്കര ഉള്‍പ്പെടെയുള്ള നഗരസഭകളിലെ മാലിന്യം കൊണ്ടുപോകുന്നത് നിര്‍ത്തിയിരുന്നു. കൊച്ചിയില്‍ ഈ മാസം 31 വരെ ജൈവ മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടു പോകും. എന്നാല്‍ ഈ വാഹനങ്ങള്‍ തടയാനാണ് തൃക്കാക്കര നഗരസഭയുടെ തീരുമാനം.