തൃശൂര്‍: വയോധികന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. മരോട്ടിച്ചാല്‍ സ്വദേശി ഏലിയാസിന്റെ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. ഇന്ന് രാവിലെ പത്തോടെയാണ് സംഭവം.
ചായക്കടയില്‍ ഇരുന്ന് ചായ കുടിക്കുന്നതിനിടെയാണ് ഷര്‍ട്ടിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ പൊട്ടിത്തെറിച്ചത്. തുടര്‍ന്ന് തീപടരുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് ഏലിയാസ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഷര്‍ട്ടില്‍ നിന്ന് തീ ആളിപ്പടര്‍ന്നപ്പോള്‍ തന്നെ അണച്ചത് കൊണ്ടാണ് ആപത്ത് സംഭവിക്കാതിരുന്നത്. ഫോണ്‍ എന്തുകൊണ്ടാണ് പൊട്ടിത്തെറിച്ചത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
പഴയ ഫോണ്‍ ആണ് എന്നാണ് പ്രാഥമിക നിഗമനം. ബാറ്ററി പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.