തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ യുജനകാര്യ കായിക മന്ത്രാലയത്തിനു കീഴിലുള്ള നെഹ്‌റു യുവകേന്ദ്ര സംഘാതന്‍ കേരള സോണ്‍ ഡയറക്ടറായി എം.അനില്‍കുമാര്‍ ചുമതലയേറ്റു. കേരളത്തിന് പുറമേ പുതിച്ചേരിയുടെ ഭാഗമായ മാഹിയും ലക്ഷദ്വീപും ഉള്‍പ്പെടുന്നതാണ് കേരള സോണ്‍.
കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, മാഹി, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്ററായും ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി, കേരളം എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കായുള്ള ബാംഗ്ലൂരിലെ റീജിയണല്‍ ഡയറക്ടറേറ്റില്‍ ഡെപ്യൂട്ടി ഡയറക്ടറായും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയാണ്.