കെഎസ്ആര്‍ടിസി ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് നവജാത ശിശുവടക്കം മൂന്നുപേര്‍ മരിച്ചു; അപകടം പള്ളിപ്പുറം താമരക്കുളത്തിനടുത്ത്

കെഎസ്ആര്‍ടിസി ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് നവജാത ശിശുവടക്കം മൂന്നുപേര്‍ മരിച്ചു; അപകടം പള്ളിപ്പുറം താമരക്കുളത്തിനടുത്ത്

തിരുവനന്തപുരം: ദേശീയപാതയില്‍ പള്ളിപ്പുറം താമരക്കുളത്തിനടുത്ത് കെഎസ്ആര്‍ടിസി ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് നവജാത ശിശുവടക്കം മൂന്നുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം.

വര്‍ക്കല മണമ്പൂര്‍ സ്വദേശികളായ ഓട്ടോറിക്ഷ ഡ്രൈവര്‍ സുനില്‍, ശോഭ, നവജാത ശിശു എന്നിവരാണ് മരിച്ചത്. ആറ്റിങ്ങലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസും തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്ന് വര്‍ക്കലയിലേക്ക് പോയ ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. 

അമിത വേഗതയില്‍ വന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടമെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാര്‍ എത്തിയാണ് ഓട്ടോയില്‍ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.