കോട്ടയം: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു. ചാക്കോച്ചന്‍ പുറത്തേല്‍ (65) ആണ് മരിച്ചത്. കോട്ടയം എരുമേലിയിലാണ് ദാരുണ സംഭവം. ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.
കണമല അട്ടിവളവിന് സമീപം രാവിലെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ വനപാലകര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.