സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും തടസപ്പെട്ടു, പരിഹരിക്കാൻ ശ്രമം തുടങ്ങിയെന്ന് ഭക്ഷ്യമന്ത്രി

സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും തടസപ്പെട്ടു, പരിഹരിക്കാൻ ശ്രമം തുടങ്ങിയെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം തടസപ്പെട്ടു. ഇ പോസ് മെഷീൻ സെർവർ തകരാറിലായതാണ് കാരണമെന്ന് വ്യാപാരികൾ അറിയിച്ചു. സിസ്റ്റം തകരാർ പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയെന്നും സാങ്കേതിക തകരാർ ഉടൻ പരിഹരിക്കുമെന്നും ഭക്ഷ്യമന്ത്രി ജി ആർ അനിൽ പ്രതികരിച്ചു. സെർവർ തകരാർ മൂലം കഴിഞ്ഞ മാസം പകുതിയിലേറെ കാർഡുടമകൾക്കാണ് റേഷൻ മുടങ്ങിയത്.

പാലക്കാട് താലൂക്കിൽ 167 റേഷൻ കടകളിലും വിതരണം തടസപ്പെട്ടു. ഇ പോസ് മെഷീൻ സെർവർ തകരാർ കാരണം ജില്ലയിലെ മുഴുവനും കടകളിലും പ്രതിസന്ധി ഉണ്ടായിയെന്ന് വ്യാപാരികൾ അറിയിച്ചു. കോഴിക്കോടും തൃശൂരിലും റേഷൻ വിതരണം തടസപ്പെട്ടു. കോഴിക്കോട് ജില്ലയിലെ 1100 കടകളിൽ പ്രതിസന്ധിയുണ്ടായി. ഇ പോസ് തകരാർ കാരണം എറണാകുളത്തെ റേഷൻ കടകളിലും വിതരണം തടസപ്പെട്ടു. 80 ശതമാനം കടകളിലും വിതരണം തടസപ്പെട്ടെന്ന് വ്യാപാരികൾ വിശദമാക്കുന്നത്. 1300 ൽ അധികം റേഷൻ കടകളാണ് ജില്ലയിലുള്ളത്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.