ശമ്പളം വേണ്ടാത്ത കെ.വി. തോമസിന് പ്രതിഫലം ഒരു ലക്ഷം; നിര്‍ദേശം മന്ത്രിസഭയ്ക്ക് കൈമാറി ധനവകുപ്പ്

ശമ്പളം വേണ്ടാത്ത കെ.വി. തോമസിന് പ്രതിഫലം ഒരു ലക്ഷം; നിര്‍ദേശം മന്ത്രിസഭയ്ക്ക് കൈമാറി ധനവകുപ്പ്

തിരുവനന്തപുരം: ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി. തോമസിന് മാസം ഒരുലക്ഷം രൂപ പ്രതിഫലമായി നല്‍കാന്‍ ധനവകുപ്പിന്റെ നിര്‍ദേശം. ഓണറേറിയമെന്ന നിലയ്ക്കാണ് അനുവദിക്കുന്നത്. മന്ത്രിസഭാ യോഗമാണ് അന്തിമതീരുമാനമെടുക്കേണ്ടത്. 

പുനര്‍നിയമനം ലഭിക്കുന്നവര്‍ക്ക് പെന്‍ഷന്‍ കഴിച്ചുള്ള തുകയാണ് ശമ്പളമായി ലഭിക്കുക. ഓണറേറിയമായതിനാല്‍ തോമസിന് ഈ ചട്ടം ബാധകമാവില്ല. എംപി പെന്‍ഷന്‍ തുടര്‍ന്നും അദ്ദേഹത്തിന് വാങ്ങാം. ശമ്പളത്തിന് പകരം ഓണറേറിയമായി നല്‍കിയാല്‍ മതിയെന്ന് തോമസ് സര്‍ക്കാരിനെ അറിയിച്ചിരുന്നു. 

കോണ്‍ഗ്രസ് വിട്ട് സിപിഎം പക്ഷത്തേക്ക് വന്നതോടെയാണ് അദ്ദേഹത്തെ ഡല്‍ഹിയില്‍ നിയമിച്ചത്. തോമസിന്റെ നിയമനത്തില്‍ അധിക സാമ്പത്തിക ബാധ്യതയില്ലെന്നായിരുന്നു അന്ന് സര്‍ക്കാര്‍ പറഞ്ഞത്. തനിക്ക് ശമ്പളം വേണ്ടായെന്ന് കെ.വി. തോമസും പറഞ്ഞിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ പ്രതിനിധിയായിരുന്ന എ.സമ്പത്തിന് കാബിനറ്റ് പദവിയുണ്ടായിരുന്നു. മന്ത്രിമാര്‍ക്കെന്നപോലെ 92,423 രൂപയായിരുന്നു ശമ്പളം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.