അപ്പോസ്തലൻമാർ രക്തസാക്ഷികളായത് സത്യത്തിനും നീതിക്കും വിശ്വസ സംരക്ഷണത്തിനും വേണ്ടി: മാർ ജോസഫ് പാംപ്ലാനി

 അപ്പോസ്തലൻമാർ രക്തസാക്ഷികളായത് സത്യത്തിനും നീതിക്കും വിശ്വസ സംരക്ഷണത്തിനും വേണ്ടി: മാർ ജോസഫ് പാംപ്ലാനി

കണ്ണൂർ: യേശുവിന്റെ 12 ശിഷ്യൻമാർ രക്തസാക്ഷികളായത് സത്യത്തിനും നീതിക്കും വിശ്വസ സംരക്ഷണത്തിനും വേണ്ടി. അവർക്ക് വ്യക്തമായ നിലപാടും പ്രതിബദ്ധതയുമുണ്ടായിരുന്നു. എന്നാൽ പുതിയ കാലത്തെ രാഷ്ട്രീയ രക്തസാക്ഷിക്കൾ എല്ലാവരും  നീതിക്കും ന്യായത്തിനും വേണ്ടിയല്ല രക്തസാക്ഷികളാവുന്നത്. മറ്റുള്ളവരോട് അനാവശ്യത്തിന് കലഹിക്കാൻ പോയാണ് ചിലർ രക്ത സാക്ഷികളാവുന്നതെന്ന് മാർ ജോസഫ് പാംപ്ലാനി. കണ്ണൂരിൽ നടന്ന കെ സി വൈ എം യുവജന ദിനാഘോഷ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിലർ പ്രകടനത്തിനിടയിൽ പൊലീസ് ഓടിച്ചപ്പോൾ പാലത്തിൽ നിന്ന് തെന്നി വീണ് മരിച്ചവരാണെന്നും പാംപ്ലാനി പറഞ്ഞു. യുവജനങ്ങൾക്ക് കേരളത്തിൽ ജീവിക്കാനുള്ള സാഹചര്യം ഇല്ലാതായി. അതുകൊണ്ടാണ് പ്ലസ്ടു കഴിഞ്ഞ ഉടൻ യുവതീ യുവാക്കൾ വിദേശത്തേയ്ക്ക് പോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.