കാട്ടുപോത്തിന്റെ ആക്രമണം: മതമേലധ്യക്ഷന്മാരുടെ അഭിപ്രായത്തോട് പൂര്‍ണമായി യോജിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

കാട്ടുപോത്തിന്റെ ആക്രമണം: മതമേലധ്യക്ഷന്മാരുടെ അഭിപ്രായത്തോട് പൂര്‍ണമായി യോജിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മതമേലധ്യക്ഷന്മാരുടെ അഭിപ്രായത്തോട് പൂര്‍ണയോജിപ്പാണെന്നും പ്രസ്താവനയില്‍ ഒരു തെറ്റുമില്ലെന്നും രമേശ് ചെന്നിത്തല എം.എല്‍.എ. ആലപ്പുഴയില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

മലയോരത്ത് ജീവിക്കുന്ന കര്‍ഷകര്‍ മരണ ഭീതിയിലാണ് കഴിയുന്നത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ല. 4000 കോടിയുടെ അമിത നികുതി വര്‍ധിപ്പിച്ച് നാട്ടിലും വന്യമൃഗങ്ങളുടെ ശല്യത്തില്‍ മലയോരങ്ങളിലും ജീവിക്കാനാകാത്ത സ്ഥിതിയാണ്. ജനങ്ങള്‍ക്കുവേണ്ടി നിയമത്തില്‍ മാറ്റം വരുത്തണമെങ്കില്‍ അത് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യേശുവിന്റെ ശിഷ്യന്‍മാര്‍ രക്തസാക്ഷികളായത് സത്യത്തിനും നീതിക്കും വിശ്വസ സംരക്ഷണത്തിനും വേണ്ടി ആയിരുന്നു. എന്നാല്‍ പുതിയ കാലത്തെ രാഷ്ട്രീയ രക്തസാക്ഷിക്കള്‍ എല്ലാവരും നീതിക്കും ന്യായത്തിനും വേണ്ടിയല്ല രക്തസാക്ഷികളാവുന്നത് എന്ന് മാര്‍ ജോസഫ് പാംപ്ലാനി അഭിപ്രായപ്പെട്ടിരുന്നു. മറ്റുള്ളവരോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയാണ് ചിലര്‍ രക്ത സാക്ഷികളാവുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. കണ്ണൂരില്‍ നടന്ന കെ.സി.വൈ.എം യുവജന ദിനാഘോഷ വേദിയില്‍ സംസാരിക്കുകവെയാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

വന്യജീവി ആക്രമണത്തിനെതിരേയും തൊഴില്‍ കണ്ടെത്താന്‍ സാധിക്കാതെ വിദേശത്തേക്ക് പറക്കുന്ന യുവജനങ്ങളുടെ അവസ്ഥയെ തുറന്നു കാണിച്ചും തലശേരി ആര്‍ച്ച് ബിഷപ്പ് നടത്തിയ പ്രസംഗത്തെ വളച്ചൊടിച്ച് വിവാദ പരാമര്‍ശം എന്ന പേരില്‍ ചില മാധ്യമങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.