ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ തിരുവനന്തപുരത്തെത്തി

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ തിരുവനന്തപുരത്തെത്തി

തിരുവനന്തപുരം: രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ തിരുവനന്തപുരത്തെത്തി. വൈകുന്നേരം 4.45 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ഭാര്യ ഡോ.സുധേഷ് ധന്‍കറും ഒപ്പമുണ്ട്. രാജ്ഭവനില്‍ രാത്രിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കുന്ന വിരുന്നില്‍ പങ്കെടുക്കും.

തിങ്കളാഴ്ച രാവിലെ ഒന്‍പതിന് ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമാണ് പ്രഭാത ഭക്ഷണം. നിയമസഭാ മന്ദിരത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ 10.30 ന് ഉദ്ഘാടനം ചെയ്ത ശേഷം 12 ന് കണ്ണൂര്‍ തലശേരിയിലേക്ക് പോകും. മുന്‍ അധ്യാപിക രത്ന നായരെ സന്ദര്‍ശിക്കുന്നതിനാണ് തലശേരിയിലേക്കു പോകുന്നത്. തുടര്‍ന്ന് ഏഴിമല നേവല്‍ അക്കാദമി സന്ദര്‍ശിച്ച ശേഷം 6.20ന് ഡല്‍ഹിക്കു മടങ്ങും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.