ഉപരാഷ്‌ട്രപതിയുടെ സന്ദർശനം നടക്കാനിരിക്കെ കണ്ണൂരിൽ ചാക്കിൽ കെട്ടിയ നിലയിൽ നാടൻ ബോംബുകൾ കണ്ടെത്തി; അന്വേഷണം ഊർജിതമാക്കി പൊലീസ്

ഉപരാഷ്‌ട്രപതിയുടെ സന്ദർശനം നടക്കാനിരിക്കെ കണ്ണൂരിൽ ചാക്കിൽ കെട്ടിയ നിലയിൽ നാടൻ ബോംബുകൾ കണ്ടെത്തി; അന്വേഷണം ഊർജിതമാക്കി പൊലീസ്

കണ്ണൂര്‍: കണ്ണൂര്‍ കണ്ണവത്ത് ഉഗ്രശേഷിയുള്ള നാടന്‍ ബോംബുകള്‍ ചാക്കില്‍ കെട്ടി കലുങ്കിനടിയില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പൊലീസ് നടത്തിയ വ്യാപക പരിശോധനയ്ക്കിടെയാണ് ബോംബുകള്‍ കണ്ടെടുത്തത്. 

തൊടീക്കളം കിഴവക്കല്‍ ഭാഗത്ത് കഴിച്ചിട്ട നിലയിലായിരുന്നു ബോംബുകള്‍. പൊലീസ് ഇവയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷം നിർവീര്യമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ന് ഉപരാഷ്‌ട്രപതി ജില്ലയിൽ സന്ദർശനം നടത്തുന്നതിനാൽ ബോംബുകൾ കണ്ടെത്തിയത് അതീവ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. 

മുമ്പ് തലശ്ശേരി എരഞ്ഞോളി പാലത്തിന് സമീപം പറമ്പിൽ സ്‌ഫോടനത്തെ തുടർന്ന് എരഞ്ഞോളി സ്വദേശി വിഷ്ണുവിന്റെ രണ്ട് കൈപ്പത്തികളും അറ്റുപോയ സംഭവമുണ്ടായിരുന്നു. വീടിനോട് ചേർന്നുള്ള പറമ്പിൽ വച്ചാണ് സ്‌ഫോടനം നടന്നത്. സംഭവ സമയത്ത് വിഷ്ണു മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നതെന്നാണ് വിവരം. ബോംബ് നിർമിക്കുന്നതിനിടയിൽ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് അന്വേഷണത്തിൽ വെളിവായ വിവരം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.