കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്ന് കേരളത്തിലെത്തും; ഡോ. വന്ദന ദാസിന്റെ വീട് സന്ദർശിക്കും

കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്ന് കേരളത്തിലെത്തും; ഡോ. വന്ദന ദാസിന്റെ വീട് സന്ദർശിക്കും

തിരുവനന്തപുരം: കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി ഇന്ന് കേരളത്തിൽ എത്തും. ബിഎംഎസിന്റെ വനിതാ തൊഴിലാളി സംഗമത്തിൽ പങ്കെടുക്കാനാണ് മന്ത്രി എത്തുക. കവടിയാര്‍ ഉദയ് പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സംസ്ഥാന വനിതാ തൊഴിലാളി സംഗമം കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും.

ജി20 ഉച്ചകോടിയുടെ ഭാഗമായാണ് പരിപാടി നടത്തുന്നത്. വൈകുന്നേരം 5.30ന് അന്തരിച്ച ഡോ. വന്ദന ദാസിന്റെ കോട്ടയത്തെ വസതിയും സ്മൃതി ഇറാനി സന്ദര്‍ശിക്കും. കേന്ദ്രമന്ത്രി വി മുരളീധരൻ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തില്‍ മുഖ്യാതിഥിയായി ബി.എം.എസ് അഖിലേന്ത്യ സംഘടനാ സെക്രട്ടറി ബി. സുരേന്ദ്ര, അഖിലേന്ത്യ സെക്രട്ടറിമാരായ അഞ്ജലി പട്ടേല്‍, വി. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.