തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ഉദ്ഘാടന വേളയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വേദിയിലിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചു. നിയമസഭ പാസാക്കിയ ചില ബില്ലുകളും ഇപ്പോഴും അനുമതി കിട്ടാതെ കിടക്കുകയാണെന്നാണ് ഗവര്‍ണറെയും ഉപരാഷ്ട്രപതിയെയും വേദിയിലിരുത്തി മുഖ്യമന്ത്രി വിമര്‍ശിച്ചത്.
പല വിവാദ ബില്ലുകള്‍ക്കും ഗവര്‍ണര്‍ ഇനിയും അനുമതി നല്‍കിയിട്ടില്ലാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ലോകായുക്തയുമായി ബന്ധപ്പെട്ടതടക്കം ചില ബില്ലുകള്‍ക്ക് അനുമതി നല്‍കാതെ ഗവര്‍ണര്‍ തടഞ്ഞ് വെയ്ക്കുന്നത് കേരളത്തില്‍ വലിയ വിവാദമായിരുന്നു.അനുമതി കാര്യത്തില്‍ അനിശ്ചിതമായ കാലതാമസം നേരിട്ടതായാണ് മുഖ്യമന്ത്രി പറഞ്ഞുവെച്ചത്.