കുമളി: അരിക്കൊമ്പനിലെ റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. രണ്ട് ദിവസമായി മുല്ലക്കുടിയില്‍ അരിക്കൊമ്പന്‍ തുടരുന്നതായാണ് റേഡിയോ കോളറില്‍ നിന്ന് ലഭിക്കുന്ന വിവരം.
മേഘമലയിലെ ഉള്‍ക്കാടുകളിലായിരുന്ന അരിക്കൊമ്പന്‍ കഴിഞ്ഞ ദിവസമാണ് പെരിയാര്‍ കടുവാസങ്കേതത്തില്‍ തിരികെയെത്തിയത്. രണ്ട് ദിവസമായും ഇവിടെ തന്നെയാണ്. ആവശ്യത്തിന് തീറ്റ കിട്ടുന്നിടത്ത് എത്തിയതിനാലായിരിക്കാം കൊമ്പന്‍ ഇപ്പോള്‍ അധികംദൂരം സഞ്ചരിക്കാത്തതെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍.
കൊമ്പന്‍ കേരളത്തിലെ വനമേഖലയിലേക്ക് കടന്നെന്നറിഞ്ഞതോടെ മേഘമലയിലെ ജനവാസ മേഖലയിലുള്ളവരുടെ ആശങ്ക അകന്നിട്ടുണ്ട്. അരിക്കൊമ്പന്‍ എപ്പോള്‍ വേണമെങ്കിലും തിരികെ തമിഴ്നാട് വനാതിര്‍ത്തിയിലേക്ക് എത്താമെന്നതിനാല്‍ തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥരോട് തത്കാലം അവിടെത്തന്നെ തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.