പത്തനംതിട്ടയില്‍ കടുവ ഇറങ്ങി; ആടിനെ കൊന്ന് തിന്നുന്നത് ജനാലയിലൂടെ കണ്ട് നടുങ്ങി നാട്ടുകാര്‍

പത്തനംതിട്ടയില്‍ കടുവ ഇറങ്ങി; ആടിനെ കൊന്ന് തിന്നുന്നത് ജനാലയിലൂടെ കണ്ട് നടുങ്ങി നാട്ടുകാര്‍

പത്തനംതിട്ട: ജില്ലയിലെ മലയോര ജനവാസ മേഖലയായ വടശേരിക്കയില്‍ കടുവയിറങ്ങിയെന്ന് നാട്ടുകാര്‍. പ്രദേശത്തെ ഒരു ആടിനെ കടുവ പിടിച്ചുകൊണ്ടുപോയി കൊന്ന് തിന്നെന്ന് നാട്ടുകാര്‍ പറയുന്നു. കടുവയെ നേരില്‍ക്കണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

പ്രദേശത്ത് കടുവയുടേയും പുലിയുടേയും സാന്നിധ്യമുള്ളതായി നാട്ടുകാര്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. പ്രദേശത്തെ ഒരു വീട്ടില്‍ വളര്‍ത്തിയിരുന്ന ആടിനെ കടുവ പിടിച്ചുകൊണ്ട് പോകുന്നത് ജനലിലൂടെ കണ്ടു എന്നാണ് വീട്ടുകാര്‍ പറയുന്നത്.

ഭയന്നിരുന്ന വീട്ടുകാരും മറ്റ് നാട്ടുകാരുമാണ് വനംവകുപ്പിനെ വിവരം അറിയിച്ചത്. പ്രദേശത്ത് കുറച്ച് ദിവസത്തേക്ക് ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിര്‍ദേശം നല്‍കി. പരിശോധനയും അന്വേഷണവും പുരോഗമിക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.