മൂഴിയാര്‍ ഡാം തുറന്നേക്കും: റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

മൂഴിയാര്‍ ഡാം തുറന്നേക്കും: റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

പത്തനംതിട്ട: മൂഴിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാം തുറക്കാന്‍ സാധ്യത. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയെത്തുടര്‍ന്നാണ് ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നത്.

ഇന്നലെ രാത്രി 9.10 ന് ജലനിരപ്പ് 190 മീറ്ററിന് മുകളില്‍ എത്തിയതിനെ തുടര്‍ന്നാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ജല നിരപ്പ് 192.63 മീറ്ററായി ഉയര്‍ന്നാല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് അധിക ജലം കക്കാട്ടാറിലേക്ക് ഒഴുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കക്കാട്ടാറിന് കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

ഡാം തുറന്നാല്‍ ആങ്ങമൂഴി, സീതത്തോട് ഭാഗങ്ങളില്‍ നദിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ ഹൗസ് വരെയുള്ള ഭാഗത്ത് നദിയില്‍ ഇറങ്ങുന്നത് പൂര്‍ണമായും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. കക്കാട് ജലവൈദ്യുത പദ്ധതി പവര്‍ ഹൗസിലെ രണ്ട് ജനറേറ്ററുകള്‍ ഡ്രിപ്പായതും ജലനിരപ്പ് ഉയരുന്നതിന് കാരണമായിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.