കൊച്ചി: എറണാകുളം ജംഗ്ഷന്‍-വേളാങ്കണ്ണി ട്രെയിന്‍ സര്‍വീസ് ഒരു മാസം കൂടി നീട്ടി. ജൂണ്‍ 25 വരെ സര്‍വീസ് തുടരുമെന്ന് റെയില്‍വേ അറിയിച്ചു.
എറണാകുളം ജംഗ്ഷനില്‍ നിന്നും ശനിയാഴ്ചകളില്‍ ഉച്ചയ്ക്ക് 1.10 ന് പുറപ്പെടുന്ന ട്രെയിന്‍ ഞായറാഴ്ച പുലര്‍ച്ചെ 5.40 ന് വേളാങ്കണ്ണിയിലെത്തും. ഞായറാഴ്ച വൈകിട്ട് ഇതേ ട്രെയിന്‍ എറണാകുളത്തേയ്ക്ക് തിരിച്ചും സര്‍വ്വീസ് നടത്തും.
ഞായറാഴ്ച വൈകിട്ട് 6.40 ന് വേളാങ്കണ്ണിയില്‍ നിന്നും യാത്ര തിരിക്കുന്ന ട്രെയിന്‍ തിങ്കളാഴ്ച രാവിലെ 11.40 ന് എറണാകുളം ജംഗ്ഷനിലെത്തും.