തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലെ പ്രഭാത ഭക്ഷണം നിഷേധിച്ചതില്‍ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രഭാത ഭക്ഷണം കഴിക്കാറില്ലെന്നും കേരള ഹൗസ് ജീവനക്കാരോട് ചോദിക്കൂവെന്നുമായിരുന്നു ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
കഴിഞ്ഞ ദിവസം സംസ്ഥാന നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ഉദ്ഘാടനത്തോടു അനുബന്ധിച്ചുള്ള ചടങ്ങില്‍ പങ്കെടുക്കാനായാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ കഴിഞ്ഞ ഞായറാഴ്ച കേരളത്തിലെത്തിയത്. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ വസതിയില്‍ ഉപരാഷ്ട്രപതിക്കും പത്‌നിക്കും തയ്യാറാക്കിയ പ്രഭാത ഭക്ഷണത്തിന് ഗവര്‍ണറെയും ക്ഷണിച്ചിരുന്നു.
എന്നാല്‍, ഗവര്‍ണര്‍ പ്രഭാത ഭക്ഷണത്തില്‍ പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ വ്യാഴാഴ്ച രാജ്ഭവനില്‍ നേരിട്ടെത്തിയാണ് മുഖ്യമന്ത്രി ഗവര്‍ണറെ പ്രഭാത ഭക്ഷണത്തിനായി ക്ഷണിച്ചത്.