കെട്ടിടത്തില്‍ മാറ്റം വരുത്തിയോ? അറിയിക്കാനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടി

കെട്ടിടത്തില്‍ മാറ്റം വരുത്തിയോ? അറിയിക്കാനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടി

തിരുവനന്തപുരം: കെട്ടിടങ്ങളില്‍ തറ വിസ്തീര്‍ണം കൂട്ടുകയോ ഉപയോഗക്രമത്തില്‍ മാറ്റം വരുത്തുകയോ ചെയ്ത ഉടമകള്‍ക്ക് ഇക്കാര്യം തദ്ദേശ സ്ഥാപനത്തെ അറിയിക്കാനുള്ള സമയപരിധി നീട്ടി. പിഴ ഇല്ലാതെ ജൂണ്‍ 30 വരെ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്താമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.

വസ്തു (കെട്ടിട) നികുതി പരിഷ്‌കരിച്ച് മാര്‍ച്ച് 22 ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ മെയ് 15 നാണ് അവസാന തിയതിയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ നികുതി ക്രമവല്‍കരിക്കുന്നതിന്റെ ഭാഹമായി ഒന്‍പത് ബി എന്ന ഫോം ലഭ്യമായത് ഈ മാസം പത്തിനാണ്. ഈ സാഹചര്യത്തിലാണ് സമയം നീട്ടി ഭേദഗതി ഉത്തരവിറക്കിയത്.

ഫോം ഒന്‍പത് ബി തദ്ദേശ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.