തിരുവനന്തപുരം: ന്യൂഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിക്ക് ശമ്പളത്തിനും അലവന്‍സുകള്‍ക്കും പകരം പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.ഓണറേറിയം അനുവദിച്ചതിനും പുറമേ രണ്ട് അസിസ്റ്റന്റുമാര്‍, ഒരു ഓഫീസ് അറ്റന്‍ഡന്റ്, ഒരു ഡ്രൈവര്‍ എന്നിവരെ നിയമിക്കാനും അനുമതി നല്‍കി.
സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ ഔദ്യോഗിക പ്രതിനിധിയായി കെ.വി തോമസ് നിയമിതനായെങ്കിലും അദ്ദേഹം ആവശ്യപ്പെട്ടത് ശമ്പളമല്ല ഓണറേറിയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചിരുന്നു.
പെന്‍ഷന്‍ വാങ്ങുന്നയാളിനു സര്‍ക്കാരില്‍ പുനര്‍നിയമനം ലഭിച്ചാല്‍ അദ്ദേഹത്തിന്റെ മാസ ശമ്പളത്തില്‍ നിന്നു പെന്‍ഷന്‍ തുക കുറയ്ക്കണമെന്ന ചട്ടം നിലനില്‍ക്കുന്നതിനാലാണ് ഓണറേറിയം അനുവദിക്കുന്നത്. ഓണറേറിയത്തിന് ഈ ചട്ടം ബാധകമല്ലതാനും.