ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം വ്യാഴാഴ്ച

ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം വ്യാഴാഴ്ച

തിരുവനന്തപുരം: ഈ വര്‍ഷം മാര്‍ച്ച് മാസം നടന്ന രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകളുടെ ഫലം 2023 മെയ് 25 ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് സെക്രട്ടറിയേറ്റിലെ പി.ആര്‍.ഡി ചേംബറില്‍ പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കും.

ആകെ കുട്ടികള്‍- 4,32,436 (ആണ്‍കുട്ടികള്‍- 2,18,057, പെണ്‍കുട്ടികള്‍- 2,14,379). സയന്‍സ്- 1,93,544, ഹ്യൂമാനിറ്റീസ്- 74,482, കൊമേഴ്‌സ്- 10,81,09, ടെക്‌നിക്കല്‍- 1,753, ആര്‍ട്‌സ്- 64, സ്‌കോള്‍ കേരള- 34,786, പ്രൈവറ്റ് കമ്പര്‍ട്‌മെന്റല്‍ - 19,698.

ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം വൈകുന്നേരം നാലു മതല്‍ മണി മുതല്‍ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകുന്നതായിരിക്കും. ഫലം ലഭ്യമാകുന്ന വെബ്സൈറ്റ്: www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in www.examresults.kerala.gov.in, www.results.kite.kerala.gov.in. മൊബൈല്‍ ആപ്പുകള്‍: SAPHALAM 2023, iExaMS - Kerala, PRD Live.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.