പത്തനംതിട്ട: പത്തനംതിട്ട വടശേരിക്കരയില്‍ വീണ്ടും കടുവ ഇറങ്ങിയതായി സംശയം. പ്രദേശവാസിയായ രാമചന്ദ്രന്റെ ഗര്‍ഭിണിയായ ആടിനെ കടിച്ചു കൊന്ന് ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. പെരുനാട് കോളാമല ഭാഗത്ത് റോഡില്‍ കടുവ ഇറങ്ങിയതായി നാട്ടുകാര്‍ പറയുന്നു.
രണ്ടു ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലാണ് കടുവാ ഭീതി നിലനില്‍ക്കുന്നത്. പെരുനാട് പഞ്ചായത്ത് പരിധിയില്‍ വരുന്ന കോളാമലയിലെ സ്വകാര്യ എഞ്ചിനീയറിങ് കോളജ് റോഡില്‍ വെച്ച് കടുവയെ കണ്ടതായി തൊഴിലാളിയായ ശശി പറഞ്ഞു.
സംഭവത്തില്‍ വനംവകുപ്പ് പരിശോധന തുടങ്ങി. കഴിഞ്ഞ ഒന്നരമാസമായി പെരുനാട് പഞ്ചായത്തിലെ ബഥനി മല അടക്കമുള്ള പ്രദേശങ്ങളില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇതുവരെ നാല് വളര്‍ത്തുമൃഗങ്ങളെ കടിച്ചു കൊന്നു.