മാമ്പഴവും പണവും മോഷ്ടിച്ചെന്നാരോപിച്ച് പതിനേഴുകാരന് ക്രൂര മര്‍ദ്ദനം; സംഭവം പാലക്കാട് അതിര്‍ത്തി ഗ്രാമത്തില്‍

മാമ്പഴവും പണവും മോഷ്ടിച്ചെന്നാരോപിച്ച് പതിനേഴുകാരന് ക്രൂര മര്‍ദ്ദനം; സംഭവം പാലക്കാട് അതിര്‍ത്തി ഗ്രാമത്തില്‍

പാലക്കാട്: മാമ്പഴവും പണവും മോഷ്ടിച്ചെന്നാരോപിച്ച് പതിനേഴുകാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് കുട്ടിയ്ക്ക് ക്രൂര മര്‍ദ്ദനമേറ്റത്. കൊഴിഞ്ഞാമ്പാറ സ്വദേശിയായ പരമശിവവും ഭാര്യ ജ്യേതിമണിയും മകനും ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. കുട്ടിയുടെ പരാതിയില്‍ ഇവരെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. 

കൊഴിഞ്ഞാമ്പറയ്ക്കടുത്ത് വണ്ണാമട എന്ന അതിര്‍ത്തി ഗ്രമത്തിലാണ് സംഭവം. മോഷണക്കുറ്റം ആരോപിച്ച് കുട്ടിയുടെ കൈകള്‍ ബന്ധിച്ച് ഉയര്‍ത്തി കെട്ടി ചെരുപ്പും വടിയും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. പരിക്കേറ്റ പതിനേഴുകാരന്‍ പാലക്കാട് ജില്ല ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇവരെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച ശേഷം കസ്റ്റഡിയിലെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.