ആന പ്രേമികൾ ഹൈക്കോടതിയെ സമീപിച്ചതിനാലുണ്ടായ സ്ഥിതി; അരികൊമ്പൻ തമിഴ്നാടിൻ്റെ നിയന്ത്രണത്തിൽ: വനം മന്ത്രി

ആന പ്രേമികൾ ഹൈക്കോടതിയെ സമീപിച്ചതിനാലുണ്ടായ സ്ഥിതി; അരികൊമ്പൻ തമിഴ്നാടിൻ്റെ നിയന്ത്രണത്തിൽ: വനം മന്ത്രി

മാനന്തവാടി: അരിക്കൊമ്പൻ തമിഴ്നാടിന്റെ നിയന്ത്രണത്തിലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. കേരള വനം വകുപ്പുമായി അവർ ആശയ വിനിമയം നടത്തുന്നുണ്ട്. അരിക്കൊമ്പനെ ഉൾവനത്തിലേക്ക് അയച്ചത് വനം വകുപ്പിൻ്റെ ആശയമായിരുന്നില്ല. ഉൾകാട്ടിലേക്ക് അയച്ചിട്ട് കാര്യമില്ല എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും മന്ത്രി വയനാട്ടിൽ പ്രതികരിച്ചു.

അതിരു കവിഞ്ഞ ആന സ്നേഹത്തെ തുടർന്ന് ആന പ്രേമികൾ ഹൈക്കോടതിയെ സമീപിച്ചതുമൂലമുണ്ടായ സ്ഥിതിയാണിത്. ഹൈക്കോടതി നിയോഗിച്ച കമ്മീഷൻ്റെ ഉപദേശം ആവശ്യമാണെന്ന് മന്ത്രി പ്രതികരിച്ചു.

അതിർത്തി കടന്നെത്തിയ അരിക്കൊമ്പൻ കമ്പം ടൗണിൽ ഭീതി പരത്തിയിരുന്നു. ടൗണിലൂടെ ഓടിയ അരിക്കൊമ്പൻ ഓട്ടോറിക്ഷകൾ തകർന്നു. ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. അരിക്കൊമ്പനെ മയക്കുവെടി വെക്കാൻ തമിഴ്നാട് സർക്കാർ നീക്കം തുടങ്ങിയെന്നാണ് ഏറ്റവും പുതിയ വിവരം. ഇന്ന് വൈകിട്ടോടെ അരിക്കൊമ്പനെ മയക്കുവെടിവെച്ച് വനത്തിനുള്ളിലേക്ക് മാറ്റാനാണ് തീരുമാനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.