കൊച്ചി: കൊച്ചിയില്‍ വിനോദസഞ്ചാര ബോട്ടിന് തീപിടിച്ചു. സംഭവത്തില്‍ ആളപായമില്ല. ഐലന്റ് ഡി കൊച്ചി എന്ന ബോട്ടിനാണ് തീപ്പിടിച്ചത്. താന്തോന്നി തുരത്തില്‍ ഇന്ന് രാവിലെ ആയിരുന്നു സംഭവം.
സംഭവത്തില്‍ മുളവുകാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
തീപിടുത്തത്തില്‍ ബോട്ട് പൂര്‍ണമായും കത്തി നശിച്ചു. ബോട്ട് നിര്‍ത്തിയിട്ടിരുന്നപ്പോഴായിരുന്നു തീപടര്‍ന്നത്. മുളവുകാട് പൊലീസും തീരദേശ പൊലീസും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. നാട്ടുകാരുടെ സഹായത്തോടെ തീയണച്ചു.