മനുഷ്യജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാം; ഉത്തരവ് പുതുക്കി സര്‍ക്കാര്‍

മനുഷ്യജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാം; ഉത്തരവ് പുതുക്കി സര്‍ക്കാര്‍

തിരുവനന്തപുരം: ജനവാസ മേഖലകളില്‍ മനുഷ്യന്റെ ജീവനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള ഉത്തരവ് പുതുക്കി സര്‍ക്കാര്‍. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉണ്ടായിരുന്ന അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും കൂടി നല്‍കുന്നതാണ് പുതുക്കിയ ഉത്തരവ്. പൊതുജനങ്ങളുടെ പരാതിയില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന് ഇതു സംബന്ധിച്ച തീരുമാനമെടുക്കാമെന്നും ഉത്തരവില്‍ പറയുന്നു.

സമീപ ദിവസങ്ങളില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ അളുകള്‍ കൊല്ലപ്പെടുകയും കൃഷിക്കും സ്വത്തുവകകള്‍ക്കും നാശം സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍. കഴിഞ്ഞ ദിവസം തൃശൂര്‍ വിരുട്ടാണത്ത് പറമ്പില്‍ നാളികേരം പെറുക്കുന്നതിനിടെ കാട്ടുപന്നി ആക്രമണത്തില്‍ മധ്യവയസ്‌കന്‍ മരിച്ചിരുന്നു.

കേരളത്തില്‍ കഴിഞ്ഞ കുറച്ച് നാളുകളായി കാട്ടുപന്നിയുടെ ശല്യം രൂക്ഷമാകുന്നതായി പരാതികളുണ്ടായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതി ഉപാധികളോടെ നല്‍കുന്നതിന് തീരുമാനിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.