സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ; വയനാട് സ്വദേശി ജീവനൊടുക്കിയത് കടബാധ്യതയെത്തുടര്‍ന്ന്

സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ; വയനാട് സ്വദേശി ജീവനൊടുക്കിയത് കടബാധ്യതയെത്തുടര്‍ന്ന്

വയനാട്: കടബാധ്യതയെത്തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. വയനാട് തിരുനെല്ലി അരണപ്പാറയില്‍ പി.കെ. തിമ്മപ്പന്‍ (50) ആണ് ജീവനൊടുക്കിയത്. ശനിയാഴ്ച വീട് വിട്ട് പോയ തിമ്മപ്പനെ ഞായറാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വിവിധ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും തിമ്മപ്പന് കടബാധ്യതയുണ്ടായിരുന്നതായാണ് ബന്ധുക്കള്‍ അറിയിക്കുന്നത്. 10 ലക്ഷത്തോളം രൂപയുടെ ബാധ്യതയുള്ളതായാണ് വിവരം. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം.

മെയ് ആദ്യം ജില്ലയില്‍ കര്‍ഷക ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചെന്നലോട് പുത്തന്‍പുരക്കല്‍ സൈജന്‍ എന്ന ദേവസ്യ (49) ആണ് കടബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയത്. വിഷം കഴിച്ച് അവശനിലയിലായ ദേവസ്യയെ ആദ്യം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.