വാഹനാപകടത്തില്‍ യുവ വൈദികന്‍ മരിച്ചു, മൂന്ന് വൈദികര്‍ക്ക് പരിക്ക്

വാഹനാപകടത്തില്‍ യുവ വൈദികന്‍ മരിച്ചു, മൂന്ന് വൈദികര്‍ക്ക് പരിക്ക്

വടകര: വാഹനാപകടത്തില്‍ യുവ വൈദികന്‍ മരിച്ചു. തലശേരി മൈനര്‍ സെമിനാരി അസി. റെക്ടര്‍ ഫാ. മനോജ് ഒറ്റപ്ലാക്കലാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്ന് വൈദികര്‍ക്ക് പരിക്കേറ്റു. ഫാ. ജോര്‍ജ്ജ് കരോട്ട്, ഫാ. പോള്‍ മുണ്ടോളിക്കല്‍, ഫാ. ജോസ് പണ്ടാരപറമ്പില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മൂന്നു പേരെയും വടകര പാര്‍ക്കോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ വടകരയ്ക്ക് അടുത്ത് മേലേ മുക്കാളിയിലായിരുന്നു അപകടം. ഫാ. മനോജും മറ്റ് വൈദികരും സഞ്ചരിച്ച കാര്‍ ദേശീയ പാതയോരത്ത് നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. പാലായില്‍ നിന്ന് തലശേരിയിലേക്ക് വരികയായിരുന്നു വൈദിക സംഘം.

അപകടത്തില്‍ തകര്‍ന്ന വാഹനം ഫയര്‍ ഫോഴ്‌സ് എത്തി പൊളിച്ചാണ് ഫാ. മനോജിനെ പുറത്തെടുത്തത്. ഫാ. മനോജ് സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.