കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലഹരി മരുന്നുമായി വിദേശ വനിത പിടിയില്‍. ഷാര്‍ജയില്‍ നിന്നു എയര്‍ അറേബ്യ വിമാനത്തില്‍ കൊച്ചിയിലെത്തിയ കെനിയന്‍ വനിതയില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.
രഹസ്യവിവരത്തെ തുടര്‍ന്ന് ഡിആര്‍ഐ നടത്തിയ പരിശോധനയില്‍ പിടികൂടിയ ഇവരെ ചോദ്യം ചെയ്തു വരികയാണ്.
ഒരു വിദേശ വനിതയില്‍ നിന്നും ഇത്രയുമധികം മയക്കുമരുന്ന് അടുത്ത കാലത്ത് പിടികൂടിയത് ആദ്യമായാണെന്നു ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇവര്‍ ഇതിനു മുമ്പ് മയക്കുമരുന്ന് കടത്തിയിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കും.