ആലപ്പുഴ വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് മുങ്ങി; ബോട്ടിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി

ആലപ്പുഴ വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് മുങ്ങി; ബോട്ടിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി

ആലപ്പുഴ: വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന മൂന്ന് തമിഴ്‌നാട് സ്വദേശികളെ സ്പീഡ് ബോട്ട് എത്തി രക്ഷിച്ചു. കന്നിട്ട ജെട്ടിയിൽ നിന്നും പുറപ്പെട്ട റിലാക്‌സ് കേരള എന്ന ഹൗസ് ബോട്ടാണ് ഉച്ചയോടെ അപകടത്തിൽപെട്ടത്.

മാർത്താണ്ഡം ചിത്തിര കായലിന്റെ റാണി ഭാഗത്തായിരുന്നു അപകടം. കായലിൽ സ്ഥാപിച്ചിരുന്ന ഒരു കുറ്റിയിൽ ഇടിച്ച് ബോട്ടിന്റെ അടിപ്പലക തകരുകയായിരുന്നു തുടർന്ന് ഇതിലൂടെ വെള്ളം അകത്ത് കയറിയതാണ് ബോട്ട് മുങ്ങാൻ കാരണമായത് എന്നാണ് വിവരം. പതുക്കെയാണ് ബോട്ടിലേക്ക് വെള്ളം കയറിയത്. മറ്റു ബോട്ടിലെത്തിയ യാത്രക്കാർ അപകടത്തിൽപെട്ടവരെ രക്ഷപെടുത്തി

‌ചാണ്ടി ഫിലിപ്പ് എന്ന ആളുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ഇദ്ദേഹത്തിൽ നിന്നും അനസ് എന്നയാൾ ഈ ബോട്ട് ലീസിനെടുത്ത് ഓടിക്കുകയാണ്. കാലപ്പഴക്കമാണ് അപകടത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.