മുഖ്യമന്ത്രി വീണ്ടും വിദേശത്തേക്ക്; അമേരിക്ക, ക്യൂബ യാത്രകൾക്ക് കേന്ദ്രത്തിന്റെ അനുമതി

മുഖ്യമന്ത്രി വീണ്ടും വിദേശത്തേക്ക്; അമേരിക്ക, ക്യൂബ യാത്രകൾക്ക് കേന്ദ്രത്തിന്റെ അനുമതി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ യു.എസ്, ക്യൂബ യാത്രകൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി. ജൂൺ എട്ട് മുതൽ പതിനെട്ട് വരെയാണ് യാത്ര. അമേരിക്കയിൽ ലോക കേരള സഭാ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കും. ലോക ബാങ്ക്‌ പ്രതിനിധികളുമായും മുഖ്യമന്ത്രി ചർച്ച നടത്തും.

സ്പീക്കർ എ എൻ ഷംസീർ, മന്ത്രി കെ എൻ ബാലഗോപാൽ, നോർക്ക് റസിഡന്റ് വൈസ് ചെയർ പി ശ്രീരാമകൃഷ്ണൻ, ഡയറക്ടർമാരായ എം എ യൂസഫലി, രവി പിള്ള, ജെ കെ മേനോൻ, ഒ വി മുസ്തഫ എന്നിവരും ചീഫ് സെക്രട്ടറി വിപി ജോയിയുടെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘവും സമ്മേളനത്തിൽ മുഖ്യമന്ത്രിയോടൊപ്പം പങ്കെടുക്കും. സംസ്ഥാനത്തിന് ലോകബാങ്കിൻറെ കൂടുതൽ സഹകരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. മുഖ്യമന്ത്രിയുടെ യു.എ.ഇ യാത്രയ്ക്ക് നേരത്തെ കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.