മലയാള നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു

മലയാള നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു

കൊച്ചി: മലയാള നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. മെയ് ആദ്യ വാരം വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് തുടര്‍ പരിശോധനയിലാണ് കരള്‍ രോഗം കണ്ടെത്തിയത്.

മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മന്‍, ജയ ജയ ജയ ഹേ, പ്രിയന്‍ ഓട്ടത്തിലാണ്, ജോ ആന്റ് ജോ, മിന്നല്‍ മുരളി തുടങ്ങി നിരവധി ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങളാണ് അദ്ദേഹം അവതരിപ്പിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.