തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്; പ്രതീക്ഷയോടെ ഇടത് വലത് മുന്നണികള്‍

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്; പ്രതീക്ഷയോടെ ഇടത് വലത് മുന്നണികള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ഒമ്പത് ജില്ലകളിലെ രണ്ട് കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ ഉള്‍പ്പെടെ 19 ഇടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

രാവിലെ പത്തിനാണ് വോട്ടെണ്ണല്‍. പ്രതിപക്ഷ ആരോപണങ്ങളില്‍ ശക്തി തെളിയിക്കാന്‍ യുഡിഎഫിനും സര്‍ക്കാരിനുള്ള പിന്തുണ ഉറപ്പാക്കാന്‍ എല്‍ഡിഎഫിനും ഫലം നിര്‍ണായകമാണ്.

തിരുവനന്തപുരം മുട്ടട, കണ്ണൂരിലെ പള്ളിപ്രം എന്നിവയാണ് ഫലം കാത്തിരിക്കുന്ന കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍. ഇതിന് പുറമെ രണ്ട് മുനിസിപ്പാലിറ്റി, പതിനഞ്ച് ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 29 സ്ത്രീകള്‍ ഉള്‍പ്പടെ ആകെ 60 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.