വയനാട്: കാടിറങ്ങിയുള്ള വന്യ മൃഗങ്ങളുടെ ആക്രമണം തുടരുന്നു. വയനാട് പനവല്ലിയിലെ ജനവാസമേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കടുവയിറങ്ങിയത് പരിഭ്രാന്തി പരത്തി. പനവല്ലി പുളിക്കല്‍ മാത്യുവിന്റെ വീടിനു സമീപമാണ് കടുവ എത്തിയത്.
കഴിഞ്ഞ ദിവസം മാത്യുവിന്റെ പശുക്കുട്ടിയെ കടുവ കൊന്നിരുന്നു. എന്നാല്‍ ജഡം മാത്യു മറവ് ചെയ്തിരുന്നില്ല. ഇത് ഭക്ഷിക്കാനാണ് വീണ്ടും കടുവ എത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. വനം വകുപ്പ് നിരീക്ഷണം ശക്തമാക്കി.