രാജ്യദ്രോഹ പരാമര്‍ശം: കെ.ടി ജലീലിനെ നാടുകടത്തേണ്ട സമയം അതിക്രമിച്ചെന്ന് കെ. സുരേന്ദ്രന്‍

രാജ്യദ്രോഹ പരാമര്‍ശം:  കെ.ടി ജലീലിനെ നാടുകടത്തേണ്ട സമയം അതിക്രമിച്ചെന്ന്  കെ. സുരേന്ദ്രന്‍

തിരുവനന്തപുരം; കണ്ണൂരിലെ ട്രെയിന്‍ തീവയ്പ് ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണെന്ന കെ.ടി ജലീല്‍ എംഎല്‍എയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ജലീല്‍ നടത്തിയത് രാജ്യദ്രോഹ പരാമര്‍ശമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ഇപ്പോഴും പഴയ സിമി പ്രേതം ജലീലിനെ വിട്ടുമാറിയിട്ടില്ല. ജലീലിനെ നാടുകടത്തേണ്ട സമയം അതിക്രമിച്ചു. ട്രെയിന്‍ ആക്രമണത്തിന് പിന്നില്‍ തീവ്രവാദ ശക്തികളുടെ കരങ്ങളുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരോപിച്ചു.

കണ്ണൂരിലെ ട്രെയിന്‍ തീവയ്പ് 2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണെന്ന ആരോപണവുമായി കെ.ടി ജലീല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു. കേരളത്തില്‍ ഗോധ്രയുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള നീക്കങ്ങളെ കരുതിയിരിക്കണമെന്നായിരുന്നു ജലീലിന്റെ പോസ്റ്റ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.