ഇനി മധ്യവേനലവധി ഏപ്രില്‍ ആറ് മുതല്‍; 210 പ്രവൃത്തി ദിവസം ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

ഇനി മധ്യവേനലവധി ഏപ്രില്‍ ആറ് മുതല്‍; 210 പ്രവൃത്തി ദിവസം ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ഈ അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മധ്യവേനലവധി ഏപ്രില്‍ ആറ് മുതല്‍ എന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. സ്‌കൂളുകളില്‍ 210 പ്രവൃത്തി ദിവസം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദേഹം.

കുട്ടികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിന് വിദ്യാഭ്യാസ ചട്ടങ്ങളും കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങളും അനുസരിച്ച് പ്രവൃത്തി ദിവസങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് പൂര്‍ണമായി പാലിക്കാന്‍ സാധിച്ചില്ല. ഈ അധ്യയന വര്‍ഷം കുട്ടികള്‍ക്ക് 210 പ്രവൃത്തി ദിവസങ്ങള്‍ ഉറപ്പാക്കും വിധമുള്ള അക്കാദമിക കലണ്ടറാണ് തയ്യാറാക്കുന്നതെന്നും അദേഹം പറഞ്ഞു.

നിലവില്‍ ഏപ്രില്‍ ഒന്നിനാണ് മധ്യവേനലവധി തുടങ്ങുന്നത്. ഇത് ഏപ്രില്‍ ആറ് മുതല്‍ ആക്കാനും ജൂണ്‍ ഒന്നിന് തന്നെ ക്ലാസുകള്‍ ആരംഭിക്കാനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.