എയര്‍ ഫോഴ്സിന്റെ ട്രെയിനര്‍ എയര്‍ ക്രാഫ്റ്റ് കര്‍ണാടകയില്‍ തകര്‍ന്നു വീണു; ജീവനക്കാര്‍ സുരക്ഷിതര്‍

എയര്‍ ഫോഴ്സിന്റെ ട്രെയിനര്‍ എയര്‍ ക്രാഫ്റ്റ് കര്‍ണാടകയില്‍ തകര്‍ന്നു വീണു; ജീവനക്കാര്‍ സുരക്ഷിതര്‍

ബെംഗളുരു: കര്‍ണാടകയില്‍ ഇന്ന് പതിവ് യാത്രയ്ക്കിടെ ഇന്ത്യന്‍ വ്യോമ സേനയുടെ ട്രെയിനര്‍ വിമാനം തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്. തകര്‍ച്ചയുടെ കാരണം അന്വേഷിക്കാന്‍ ഒരു ബോര്‍ഡ് ഓഫ് എന്‍ക്വയറി ഉത്തരവിട്ടു.

ബെംഗളൂരുവില്‍ നിന്ന് 136 കിലോമീറ്റര്‍ അകലെ ചാംരാജ് നഗര്‍ ജില്ലയ്ക്ക് സമീപമാണ് വിമാനം തകര്‍ന്നു വീണത്. വിമാനത്തിലെ രണ്ട് വിമാന ജീവനക്കാരും സുരക്ഷിതരാണ്. തകര്‍ച്ചയുടെ കാരണം അന്വേഷിക്കാന്‍ ഒരു ബോര്‍ഡ് ഓഫ് എന്‍ക്വയറി ഉത്തരവിട്ടിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.