ബെംഗളൂരുവില്‍ വ്യോമസേന പരിശീലന വിമാനം തകര്‍ന്ന് അപകടം; രണ്ട് പൈലറ്റുമാര്‍ക്ക് സാരമായ പരിക്ക്

ബെംഗളൂരുവില്‍ വ്യോമസേന പരിശീലന വിമാനം തകര്‍ന്ന് അപകടം; രണ്ട് പൈലറ്റുമാര്‍ക്ക് സാരമായ പരിക്ക്

ബെംഗളൂരു: വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നുവീണ് ഉണ്ടായ അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ക്ക് സാരമായ പരിക്ക്. പരിശീലനത്തിന്റെ ഭാഗമായി ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ അപകടത്തില്‍പെട്ടത്. ചാമരാജ്നഗര്‍ ഭോഗപുരയിലെ ആള്‍ത്താമസമില്ലാത്ത സ്ഥലത്ത് വലിയ ശബ്ദത്തോടെ നിലം പതിച്ച വിമാനം കത്തുകയായിരുന്നു.

അപകടത്തിനിടെ പാരച്ചൂട്ടില്‍ രക്ഷപ്പെട്ട രണ്ടു പൈലറ്റുമാര്‍ക്ക് സാരമായി പരിക്കേറ്റു. പൈലറ്റ് തേജ്പാലിന് നട്ടെല്ലിനും മറ്റൊരു പൈലറ്റ് ഭൂമികയ്ക്ക് മുഖത്തുമാണ് പരിക്ക്. പൈലറ്റുമാര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കിയ പ്രദേശവാസികള്‍ ഉടന്‍ തന്നെ പൊലീസിനേയും അഗ്നി രക്ഷാസേനയേയും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ ഹെലികോപ്റ്ററില്‍ ബെംഗളൂരുവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

അപകടത്തെക്കുറിച്ച് വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. മെയ് 30 ന് ബെളഗാവിയില്‍ റെഡ് ബേഡ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിശീലന വിമാനവും സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇടിച്ചിറക്കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.