മലപ്പുറത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ ഓട്ടോ മറിഞ്ഞു; ആളപായമില്ല

മലപ്പുറത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ ഓട്ടോ മറിഞ്ഞു; ആളപായമില്ല

മലപ്പുറം: കുന്നുംപുറത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ ഓട്ടോ മറിഞ്ഞു. പരിയാപുരം സെന്‍ട്രല്‍ എയുപി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്.

ഓട്ടോയില്‍ ഉണ്ടായിരുന്ന എട്ടു വിദ്യാര്‍ഥികള്‍ക്കും ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും പരുക്കേറ്റു. മൂന്നു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മധ്യവേനല്‍ അവധിക്കു ശേഷം സ്‌കൂള്‍ തുറന്ന കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയിലെ റാന്നി ഐത്തലയില്‍ ബസ് മറിഞ്ഞു. ഐത്തല ബഥനി വിദ്യാലയത്തിന്റെ ബസാണ് മറിഞ്ഞത്. അപകടത്തില്‍ ഒരു കുട്ടിക്കും ജീവനക്കാരിക്കും പരുക്കേറ്റു. താടിയെല്ലിന് പരിക്കേറ്റ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.