വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; അന്വേഷണത്തിന് രണ്ടംഗ സമിതിയെ നിയോഗിച്ച് സാങ്കേതിക സര്‍വകലാശാല

വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; അന്വേഷണത്തിന് രണ്ടംഗ സമിതിയെ നിയോഗിച്ച് സാങ്കേതിക സര്‍വകലാശാല

കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിങ് കോളജില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ച് സാങ്കേതിക സര്‍വകലാശാല. സംഘം നാളെ കോളജില്‍ എത്തി തെളിവെടുപ്പ് നടത്തും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവും സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവനും നാളെ കോളജിലെത്തി മാനേജ്മെന്റുമായും വിദ്യാര്‍ഥികളുമായും ചര്‍ച്ച നടത്തും.

രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ശ്രദ്ധ ജീവനൊടുക്കാന്‍ കാരണം മാനേജ്മെന്റിന്റെ മാനസിക പീഡനമാണെന്ന് ആരോപിച്ച് വിദ്യാര്‍ഥികളും ബന്ധുക്കളും രംഗത്തുവന്നിരുന്നു. പ്രതിഷേധം കനത്ത സാഹചര്യത്തില്‍ ക്യാമ്പസ് അടയ്ക്കാന്‍ മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. കോളജില്‍ വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ നേരിയ സംഘര്‍ഷവും ഉണ്ടായി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.