മാവേലിക്കരയില്‍ മകളെ കൊലപ്പെടുത്തിയ സംഭവം; പിതാവ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു

മാവേലിക്കരയില്‍ മകളെ കൊലപ്പെടുത്തിയ സംഭവം; പിതാവ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു

ആലപ്പുഴ: മാവേലിക്കരയില്‍ ആറ് വയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി മഹേഷ് ആത്മഹത്യക്ക് ശ്രമിച്ചു. മാവേലിക്കര സബ് ജയിലില്‍ കഴുത്ത് മുറിച്ചാണ് ആത്മഹത്യാ ശ്രമം. വ്യാഴാഴ്ച വൈകീട്ട് 6.45 ഓടെയായിരുന്നു സംഭവം.

കഴുത്തിലും വലതു കൈയ്യിലും ഇയാള്‍ക്ക് മുറിവേറ്റതായാണ് ലഭ്യമാകുന്ന വിവരം. ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം കൊലപാതകം ആസൂത്രിതമാണെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. അഞ്ച് മണിക്കൂര്‍ പൊലീസ് ചോദ്യം ചെയ്തിട്ടും എന്തിന് കൊല നടത്തിയെന്നത് പ്രതി വെളിപ്പെടുത്തിയിട്ടില്ല. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കുമെന്നാണ് വിവരം.

ബുധനാഴ്ച രാത്രി ഏഴരയോടെയാണു ആറുവയസുകാരി നക്ഷത്രയെ അച്ഛൻ മഹേഷ് വെട്ടിക്കൊലപ്പെടുത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.