മൂന്നാം ലോക കേരള സഭക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രിയും സംഘവും അമേരിക്കയിൽ

മൂന്നാം ലോക കേരള സഭക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രിയും സംഘവും അമേരിക്കയിൽ

ന്യൂയോർക്ക്: ലോക കേരള സഭാ അമേരിക്കൻ മേഖലാ സമ്മേളനത്തിന് ഇന്ന് തുടക്കം. ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിലെ മാരിയറ്റ് മർക്വേ ഹോട്ടലിൽ മൂന്ന് ദിവസങ്ങളായി നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കാണ് ഉദ്ഘാടന ചടങ്ങ്. ചടങ്ങിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും അമേരിക്കയിൽ എത്തി. 

മുഖ്യമന്ത്രിക്ക് പുറമെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ, നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, നോർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ, ചീഫ് സെക്രട്ടറി വി.പി. ജോയ് എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

അമേരിക്കയിലെ മലയാളി നിക്ഷേപകർ, പ്രമുഖ വ്യവസായി മലയാളികൾ, ഐടി വിദഗ്ധർ, വിദ്യാർഥികൾ, വനിത സംരംഭകർ എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. പൊതുസമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. 

പതിനാലാം തീയതി പിണറായി വിജയൻ ക്യൂബയിലെ ഹവാനയിലേക്ക് തിരിക്കും. പതിനഞ്ച്, പതിനാറ് തീയതികളിലെ ഹവാനയിലെ വിവിധ പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.