ആലുവ: കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് മേല്‍ ആല്‍മരം ഒടിഞ്ഞ് വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം. കരോട്ടുപറമ്പില്‍ അഭിനവ് കൃഷ്ണയാണ് മരിച്ചത്. പരിക്കേറ്റ രണ്ട് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലുവ യുസി കോളജിന് സമീപത്തെ ആല്‍മരമാണ് ഒടിഞ്ഞ് വീണത്.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം. മരം വീണതുകണ്ട് ഓടിയെത്തിയ നാട്ടുകാരാണ് രണ്ട് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. അതിന് ശേഷമാണ് അഭിനവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞത്. തുടര്‍ന്ന് നടത്തിയ തിരച്ചിലാണ് അഭിനവിനെ മരത്തിനടിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്.
തലയ്ക്ക് പരിക്കേറ്റ അഭിനവിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.