ഉള്ളി തൊട്ടാല്‍ പൊള്ളും; സംസ്ഥാനത്ത് പലചരക്കിനും പച്ചക്കറിക്കും തീ വില

ഉള്ളി തൊട്ടാല്‍ പൊള്ളും; സംസ്ഥാനത്ത് പലചരക്കിനും പച്ചക്കറിക്കും തീ വില

കൊച്ചി: സംസ്ഥാനത്ത് പലചരക്ക് സാധനങ്ങള്‍ക്ക് പൊള്ളുന്ന വില. 40 രൂപയായിരുന്ന ഉള്ളിക്ക് വില 80 രൂപയായി. ചെറുപയറിന് 140 രൂപയും ഉഴുന്നിന് 127 രൂപയുമാണ് നിലവിലെ വില.

വെള്ള കടലയുടെ വില 155 രൂപയിലേക്കെത്തി. ജീരകത്തിന് കിലോയ്ക്ക് ഒറ്റയടിക്ക് 200 രൂപയാണ് വര്‍ധിച്ചത്. വറ്റല്‍മുളകിന്റെ വില കുതിച്ച് 270 രൂപയിലെത്തി. വെളുത്തുള്ളിക്ക് 35 രൂപയുമാണ് നിലവിലെ വില.

തിരുവനന്തപുരത്ത് ബീന്‍സ് 76 രൂപയില്‍ നിന്ന് ഇരട്ടിയിലധികം വില ഉയര്‍ന്ന് 160 രൂപയിലേക്കെത്തി. 30 രൂപയുണ്ടായിരുന്ന കാബേജും വെണ്ടയും കത്തിരിയും 60 ലേക്ക് എത്തി. 50 രൂപയുണ്ടായിരുന്ന പാവല്‍ 100 ലേക്ക് കുതിച്ചു. കോഴിക്കോട് മുരിങ്ങ 70 നിന്ന് 120 ലേക്ക് ഉയര്‍ന്നു. ബീന്‍സ് 80 രൂപയില്‍ നിന്ന് 100 രൂപയിലേക്കും ഉയര്‍ന്നിട്ടുണ്ട്.

അടുക്കള ബജറ്റ് തകര്‍ത്ത് സാധനങ്ങളുടെ വില കുതിക്കുമ്പോള്‍ പ്രതിസന്ധിയിലായത് സാധാരണക്കാരാണ്. സാധനങ്ങളുടെ വില കൂട്ടിയതോടെ ഹോട്ടല്‍ ഭക്ഷണത്തിന്റെ വിലയും കൂടുമോ എന്ന ആശങ്കയിലാണ് പലരും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.