തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സംയുക്ത ഗ്രൂപ്പ് യോഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. പാര്‍ട്ടിയിലെ ഐക്യത്തിന്റെ അന്തരീക്ഷം തകര്‍ത്തത് ഗ്രൂപ്പുകളാണ്. മുതിര്‍ന്ന നേതാക്കള്‍ ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുത്തത് തെറ്റാണെന്ന് സുധാകരന്‍ പറഞ്ഞു.
ഇത്രയും നാള്‍ സൗഭാഗ്യം അനുഭവിച്ച നേതാക്കളാണ് യോഗം ചേര്‍ന്നത്. ഗ്രൂപ്പ് യോഗം ചേര്‍ന്നതില്‍ പാര്‍ട്ടി അണികള്‍ക്കിടയില്‍ അമര്‍ഷമുണ്ട്. പാര്‍ട്ടിയില്‍ പരസ്പര വിശ്വാസം നഷ്ടപ്പെട്ടെന്ന എം.എം ഹസന്റെ പ്രസ്താവന ബാലിശമാണെന്നും കെ സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ വിശ്വാസമില്ലാത്തവരാണ് ഹൈക്കമാന്‍ഡിനെ കാണുന്നത്. ജനാധിപത്യപരമായി മെറിറ്റ് നോക്കിയാണ് ബ്ലോക്ക് പുനസംഘടന നടത്തിയത്. ഹൈക്കമാന്‍ഡിനെ കാണണമെന്നുള്ളവര്‍ക്ക് ഹൈക്കമാന്‍ഡിനെ കാണാമെന്നും കെ സുധാകരന്‍ പറഞ്ഞു.